Skip to main content

പാലത്തിലെത്താന്‍ നല്ല പാതവേണം; റോഡുകളുടെ മോടി കൂട്ടി പെരുമ്പളം  

ആലപ്പുഴ: ദ്വീപ് നിവാസികളുടെ സ്വപ്ന പദ്ധതിയായ പെരുമ്പളംപാലം കരതൊടും മുന്നേ റോഡുകള്‍ നവീകരിച്ച് ഗതാഗത മാര്‍ഗം സുഖമമാക്കാനൊരുങ്ങി പെരുമ്പളം ഗ്രാമപഞ്ചായത്ത്. 

പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ മാര്‍ക്കറ്റ്-പട്ടേക്കാട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. നിരവധി നാളുകളായി ശോചനീയാവസ്ഥയില്‍ ആയിരുന്ന റോഡ് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 8,439,000 രൂപ ചെലവഴിച്ചാണ് പുനര്‍ നിര്‍മിക്കുന്നത്. 2.4 കിലോമീറ്റര്‍ നീളത്തിലും 3.75 മീറ്റര്‍ വീതിയിലും എം.എസ്.എസ.് നിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണം. പഞ്ചായത്തിലെ 1,11,12,13 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡ് നിരവധി നാളുകളായി ശോചനീയാവസ്ഥയില്‍ ആയിരുന്നു. പെരുമ്പളം ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പായ പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണം നിലവില്‍ 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്.
 

date