Skip to main content

ബാല, വനിത, വയോജന സൗഹൃദം, വാട്ടര്‍ എ.ടി.എം: 76.13 കോടിയുടെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ആലപ്പുഴ: ബാല സൗഹൃദ സെന്റര്‍, വനിതാ ഫിറ്റ്‌നസ് സെന്റര്‍, വയോജന സൗഹൃദ റേഡിയോ പാര്‍ക്ക്, വാട്ടര്‍ എ.ടി.എം., സാംസ്‌കാരിക നിലയം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25  വാര്‍ഷിക ബജറ്റ്. 76.13 കോടി രൂപ വരവും 75.82 കോടി രൂപ ചെലവും 30,73,286 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍ അവതരിപ്പിച്ചത്. ചടങ്ങില്‍ പ്രസിഡന്റ് വി. ജി മോഹനന്‍ അധ്യക്ഷത വഹിച്ചു.

ബാലസൗഹൃദ ബ്ലോക്കെന്ന ലക്ഷ്യത്തിലെത്താ ബാല സൗഹൃദ കേന്ദ്രം നിര്‍മിക്കും. ബ്ലോക്കിന്റെ തനത് ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും മറ്റു സ്രോതസ്സുകളില്‍ നിന്ന് 45 ലക്ഷം രൂപയുമുള്‍പ്പെടെ ആകെ 50 ലക്ഷം രൂപ ഇതിനായി വകയിരുത്തി. സ്ത്രീ ശാക്തീകരണം ലക്ഷമിട്ട് വനിതാ ഫിറ്റ്‌നസ് സെന്റര്‍ലേക്ക് ആവശ്യമായ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആറ് ലക്ഷം രൂപ വകയിരുത്തി. കഴിഞ്ഞവര്‍ഷം 7.45 ലക്ഷം വകയിരുത്തിയിരുന്ന വയോജന സൗഹൃദ റേഡിയോ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 15.87 ലക്ഷം രൂപ വകയിരുത്തിയതും ചേര്‍ത്ത് ആകെ 23.32 ലക്ഷം രൂപ ഈ ബഡ്ജറ്റ് വര്‍ഷം വകയിരുത്തി.

അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ പദ്ധതിക്കായി 22.15 ലക്ഷവും പൊതുജനങ്ങളുടെ ഉപയോഗത്തിനായി രണ്ട് വാട്ടര്‍ എ.ടി.എമ്മുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് 16. 62 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. കലാസാംസ്‌കാരിക നിലയം സ്ഥാപിക്കാനായി 22.25 ലക്ഷം രൂപയും നീക്കിവെച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ വികസനത്തിനായി 66 ലക്ഷവും  വിദ്യാഭ്യാസ മേഖലയ്ക്കായി 21 ലക്ഷവും മാലിന്യ സംസ്‌കരണത്തിനായി 28.28 ലക്ഷവും ആരോഗ്യമേഖലയ്ക്കായി 54 ലക്ഷവും ഭവന നിര്‍മ്മാണത്തിനായി 1.11 കോടി രൂപയും വകയിരുത്തി. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 28 ലക്ഷവും കാര്‍ഷിക മേഖലക്കായി 41 ലക്ഷവും ക്ഷീരവികസന മേഖലക്കായി 39.50 ലക്ഷവും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
 

date