Skip to main content

നഗരസഭ വാര്‍ഷിക പദ്ധതികള്‍ക്ക് ഡി പി സി അംഗീകാരമായി

കുന്നംകുളം നഗരസഭ 2024-25 വാര്‍ഷിക പദ്ധതി അംഗീകാരത്തിന് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ച പദ്ധതികളില്‍ 146 എണ്ണത്തിന് ഡി പി സി അംഗീകാരം ലഭിച്ചതായി ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അറിയിച്ചു. 

പൊതുവിഭാഗത്തില്‍ 16.12 കോടി രൂപയുടെയും പട്ടികജാതി വിഭാഗത്തില്‍ 4.41 കോടി രൂപയുടെയും പ്രവര്‍ത്തനങ്ങള്‍ അടക്കം ആകെ 20,53,90,518 രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡി പി സി അംഗീകാരം നല്‍കിയത്.

date