Skip to main content

നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവല്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയം 18 മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്കായി നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവല്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വെര്‍ച്വല്‍ രീതിയില്‍ ജില്ലയില്‍ നടത്തുന്ന മത്സരത്തില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് സംസ്ഥാന മത്സരത്തിലും സംസ്ഥാനതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ദേശീയതല മത്സരത്തിലും പങ്കെടുക്കാം. ജില്ല-സംസ്ഥാന മത്സരങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും ദേശീയതലത്തില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും തിരഞ്ഞെടുക്കാം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 16നകം രജിസ്‌ട്രേഷന്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് നെഹ്‌റു യുവ കേന്ദ്രയുമായി ബന്ധപ്പെടണം. ഫോണ്‍ 7736426247.

date