Skip to main content

ലാപ്ടോപ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിച്ച് കൊണ്ടിരിക്കുന്നവർക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 16നകം സമർപ്പിക്കണം. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും ജില്ലാ ഓഫീസുകളിലും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.kmtwwfb.org ലും ലഭിക്കും. വിശദ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0483 2734941.
 

date