Skip to main content

കാഞ്ഞങ്ങാട് നഗരസഭ നമസ്‌തേ ക്യാമ്പ് ഫെബ്രുവരി 15ന്

കാഞ്ഞങ്ങാട് നഗരസഭയില്‍ സീവേജ്, സെപ്റ്റിക് ടാങ്ക് മാലിന്യ സംസ്‌കരണ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി തൊഴില്‍ സുരക്ഷ, ഉപജീവന സാധ്യത, പുനരധിവാസം, ക്ഷേമ പദ്ധതികള്‍ എന്നിവ ഉറപ്പുവരുത്തുന്നതിനായി നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിറ്റേഷന്‍ എക്കോ സിസ്റ്റം ( നമസ്‌തേ) സ്‌കീമിന്റെ ഭാഗമായി  ഫെബ്രുവരി 15ന് രാവിലെ 10ന് കാഞ്ഞങ്ങാട് നഗരസഭ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. ആധാര്‍ കാര്‍ഡ് , ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ക്യാമ്പില്‍ പങ്കെടുക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി അറിയിച്ചു.

date