Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

എടവണ്ണ സി.എച്ച്.സിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് കരാറുകാരിൽനിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി 19ന് രാവിലെ 11നകം ക്വട്ടേഷനുകൾ സി.എച്ച്.സി ഓഫീസിൽ ലഭിക്കണം. ഫെബ്രുവരി 20ന് രാവിലെ 11ന് ക്വട്ടേഷനുകൾ തുറക്കും. കവറിന് പുറത്ത് സി.എച്ച്.സിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സി.എച്ച്.സി കാര്യലയവുമായി ബന്ധപ്പെടുക. ഫോൺ: 0483 2701029.

 

date