Skip to main content

കാസർകോട്  ജില്ലയുടെ അഭിമാനം ഉയർത്തിപ്പിടിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

 

 

 സംസ്ഥാനതലത്തിൽ ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള സ്വരാജ് ട്രോഫി കാസർകോട്  ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും നേടിയത് ജില്ലയ്ക്ക് ഇരട്ട നേട്ടമായി.2010-11 മുതൽ മികച്ച പ്രവർത്തനത്തിന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിവരുന്ന സ്വരാജ് ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ഇരട്ട നേട്ടത്തോടെ ജില്ലയിലേക്ക് എത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു.

 

അഭിമാനകരമായ നേട്ടമാണ് ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കൈവരിച്ചതെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. സംസ്ഥാനത്ത് സ്വരാജ് ട്രോഫി നേട്ടം കൈവരിച്ച് ഒന്നാമതെത്തിയ വലിയ പറമ്പ ഗ്രാമപഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തിയ ചെറുവത്തൂർ, ബേഡഡുക്ക മഹാത്മാ പുരസ്ക്കാരം നേടിയ മടിക്കൈ പനത്തടി പഞ്ചായത്തുകളെ ജില്ലാ കളക്ടർ അഭിനന്ദിച്ചു.

date