Skip to main content

മെഗാ ജോബ് ഫെയര്‍ ഇന്ന് (17)

കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ഇന്ന് (17) മാര്‍ ബസേലിയോസ് കോളേജില്‍ നടക്കും.  രാവിലെ 10 മണിക്ക് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മേള  ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ടി ബിനു മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
സെയില്‍സ്, മാര്‍ക്കറ്റിങ്, ബാങ്കിങ്, ഓട്ടോമൊബൈല്‍, നഴ്‌സിങ്, പാരാമെഡിക്കല്‍, ആരോഗ്യം, സോഫ്റ്റ് വെയര്‍, ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലായി 20 ല്‍ അധികം തൊഴില്‍ദായകര്‍ മേളയില്‍ പങ്കെടുക്കും. തൊഴില്‍മേളയില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കുട്ടിക്കാനത്തു നിന്നു മാര്‍ ബസേലിയോസ് കോളേജിലേക്ക് സൗജന്യയാത്രാ സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date