Skip to main content
ഇൻക്ലൂസിവ് കായികമേള അത് ലറ്റിക് മത്സരത്തിൽ സ്റ്റാന്റിംഗ് ജമ്പിൽ തലശ്ശേരി സൗത്ത് ബി ആർ സി യെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഋഷിനാഥ് സുധാകരൻ.തലശ്ശേരി ബ്രണ്ണൻ ജി എച് എസ് എസ് പ്ലസ്വൺ വിദ്യാർത്ഥിയാണ്

ജില്ലാ ഇന്‍ക്ലൂസീവ് കായികമേള:  കാലിടറാതെ ഋഷിനാഥ്

ഇരുകാലുകള്‍ക്കും ശേഷിക്കുറവുണ്ടെങ്കിലും ജീവിതത്തില്‍ കാലിടറാതെ മുന്നേറുകയാണ് ഋഷിനാഥ്. പരിമിതികള്‍ ഓര്‍ത്ത് പലരും മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ജില്ലാ ഇന്‍ക്ലൂസീവ് കായികമേളയിലെ സ്റ്റാന്റിങ് ജെമ്പ് മത്സരത്തില്‍ പങ്കെടുത്ത് മുഴപ്പിലങ്ങാട് സ്വദേശി ഋഷിനാഥ് സുധാകരന്‍ മുന്നേറ്റത്തിന്റെ പുതുപാഠമായി. ഋഷിക്ക് ജന്മനാ കാലുകള്‍ക്ക് പരിമിതിയുണ്ട്. കായിക മത്സരങ്ങളിലൊന്നും പൊതുവെ പങ്കെടുക്കാറുണ്ടായിരുന്നില്ല. എസ്എസ്‌കെ ജില്ലാ കായിക മേള പ്രഖ്യാപിച്ചതോടെയാണ് ഋഷി മത്സരിക്കണമെന്ന ആഗ്രഹം രക്ഷിതാക്കളോട് പ്രകടിപ്പിച്ചത്. തുടര്‍ന്ന് മത്സരത്തിന് സജ്ജമാകാന്‍ തലശ്ശേരി സൗത്ത് ബി ആര്‍ സിയുടെ സഹായത്തോടെ ഏറെനാളത്തെ പരിശീലനം. എബോവ് 17 വിഭാഗം ജെമ്പിങ്ങ് മത്സരത്തിലും സ്റ്റാന്റിങ് ത്രോ മത്സരത്തിലും പങ്കെടുത്തത്. തലശ്ശേരി ബ്രണ്ണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഋഷിനാഥ്.

date