Skip to main content

സംസ്ഥാനത്തെ ആദ്യ കാമ്പസ് ഇന്‍ഡ്സ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ (ഫെബ്രുവരി 19)

സംസ്ഥാനത്തെ ആദ്യ കാമ്പസ് ഇന്‍ഡ്സ്ട്രിയല്‍ പാര്‍ക്ക് കൊട്ടാരക്കര എ എച്ച് ആര്‍ ഡി എന്‍ജിനിയറിങ് കോളേജില്‍ നാളെ (ഫെബ്രുവരി 19) ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തൊഴിലിടം, ഇന്‍ക്യുബേഷന്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പാര്‍ക്കില്‍ ഉണ്ടാകുക. നവീന സാങ്കേതികവിദ്യയെ വ്യവസായ സംരംഭങ്ങളുമായി കണ്ണിചേര്‍ക്കാന്‍ കാമ്പസുകളെ തയ്യാറാക്കുകയാണ് ലക്ഷ്യം.

ഇതോടെ ഐ എച്ച് ആര്‍ ഡി എന്‍ജിനിയറിങ് കോളജ്, കാമ്പസ് വ്യവസായ പാര്‍ക്കായി മാറും. കോളേജിലെ ലോഞ്ച് എംപവര്‍ ആക്ലിലറേറ്റ് പ്രോസ്പര്‍ (ലീപ്) സെന്ററുകള്‍ കോ വര്‍ക്കിങ് സ്പേസാക്കി മാറ്റും. 3800 ചതുശ്രയടി കെട്ടിടത്തില്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നത്. ഐ ടി കമ്പനി സോഹോയുടെ ആര്‍ ആന്‍ ഡി ലാബുകളാണ് കേന്ദ്രത്തില്‍ ആരംഭിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കും. ഗ്രാമീണ മേഖലയിലെ ഐ ടി ഐ, പോളി ടെക്നിക് ഡിപ്ലോമ യോഗ്യത നേടന്നവര്‍ക്കുകൂടി പ്രയോജനകരമാകുന്ന നിലയാണ് കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുറക്കപ്പെടുന്നത്.

date