Skip to main content

അന്താരാഷ്ട്ര വനിതാദിനം: സൗജന്യ സ്വയംപ്രതിരോധ പരിശീലനം നാളെയും മറ്റന്നാളും (മാര്‍ച്ച് 3, 4)

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യപകമായി മാര്‍ച്ച് മൂന്ന്, നാല് (ശനി, ഞായര്‍) തീയതികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പൊലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യ പരിശീലനം നല്‍കുന്നത്. ജ്വാല 2.0 എന്നപേരില്‍ കേരളത്തിലെ 20 പൊലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനത്തിന്റെ ഭാഗമായി ഈ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി, 11 മണി, ഉച്ചയ്ക്ക് ശേഷം രണ്ട് മണി, നാലു മണി എന്നിങ്ങനെ നാലു ബാച്ചുകളിലായാണ് പരിശീലനം നല്‍കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് tinyurl.com/jwala2 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ സംഘടിപ്പിക്കുന്ന പരിശീലനം തൊടുപുഴ പൊലിസ് ഹെല്‍ത്ത് ക്ലബ് ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:  9446822713. വിവിധ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 04712318188 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

date