Skip to main content

തേക്ക്തടി ചില്ലറ വിൽപന

        ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്പന തെൻമല ഗവ. തടി ഡിപ്പോയിൽ 15 മുതൽ നടക്കും. വീട് നിർമ്മിക്കുന്നതിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി എത്തണം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ വിൽപന നടക്കും. 5 ക്യൂ. മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാം.

പി.എൻ.എക്‌സ്. 946/2024

date