Skip to main content

ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷ

കേരളത്തിലെ അഞ്ച് ഗവ. ഫാർമസി കോളജുകളിലെയും 51 സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെയും ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമം ആരംഭിച്ചു. www.cee.kerala.gov.in ലെ B.Pharm (LE) 2023-Candiate Portal ലിങ്ക് വഴി വിദ്യാർഥികൾക്ക് ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച് ‘Option Registration’ മെനുവിലൂടെ മാർച്ച് 4ന് വൈകിട്ട് 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. തപാൽ, ഫാക്സ് എന്നിവ മുഖേനയോ നേരിട്ടോ സമർപ്പിക്കുന്ന ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പ്രോസ്പെക്ടസ് എന്നിവയ്ക്കും വിശദവിവരങ്ങൾക്കും www.cee.kerala.gov.in സന്ദർശിക്കുകഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്. 947/2024

date