Skip to main content

കുന്നംകുളം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം; നിർമ്മാണോദ്ഘാടനം 12 ന്

*മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കും

ഒരു നൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള കുന്നംകുളം താലൂക്ക് ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാകുന്നു. പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മാർച്ച് 12 ന് രാവിലെ 10 മണിക്ക് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവ്വഹിക്കും. എ.സി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 64.5 കോടി രൂപ വിനിയോഗിച്ചാണ് താലൂക്ക് ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നത്. 

1888 ലാണ് കുന്നംകുളം ഗവ. ആശുപത്രി
പ്രവർത്തനം ആരംഭിച്ചത്. എ.സി മൊയ്‌തീൻ എംഎൽഎ മന്ത്രിയായിരിക്കെ പ്രത്യേക താല്പര്യമെടുത്താണ് കാലപ്പഴക്കം ചെന്ന ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും പുതിയ കെട്ടിടം നിർമ്മിക്കാനും തുക ലഭ്യമായത്. കുന്നംകുളം നഗരത്തിന്റെ മുഖച്‌ഛായ മാറ്റുന്ന ആധുനിക ആശുപത്രി കെട്ടിടം കുന്നംകുളം നഗരവികസനത്തിന്റെ നാഴികക്കല്ലാകും. ആരോഗ്യ രംഗത്ത് മികച്ച സേവനം ലഭ്യമാക്കാനും  കുന്നംകുളത്തിനാകും.

ഏഴു നിലകളിലായി 1.55 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൻ്റെ താഴെയുള്ള നിലയിൽ ഇലക്ട്രിക്കൽ സബ്‌സ്‌റ്റേഷൻ, എം.ജി.പി.എസ്. ബാറ്ററി റൂം, ലാബ്, മോർച്ചറി എന്നിവയും ഗ്രൗണ്ട് ഫ്ളോറിൽ കാഷ്വാലിറ്റി, ട്രയാജ്, ഒബ്സർവേഷൻ റൂം, പ്രൊസിജിയർ റൂം, മൈനർ ഒ.ടി, സി.ടി. സ്കാൻ, എക്സ്‌റേ, ഡയാലിസിസ് തുടങ്ങിയവയും പ്രവർത്തിക്കും. 

ഒന്നാംനിലയിൽ ഒ.പി. റൂം, ഓർത്തോ, ജനറൽ ഒ.പി, ഫീവർ ക്ലിനിക്, ഡെർമെറ്റോളജി, ഒപ്‌താൽമോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ.എൻ.ടി, പീഡിയാട്രിക്ക്, ഗൈനക്കോളജി തുടങ്ങിയവ പ്രവർത്തിക്കും. രണ്ടാം നിലയിൽ വാർഡുകൾ, ഐസൊലേഷൻ, ഡ്യൂട്ടി റൂം, എന്നിവയും മൂന്നാം നിലയിൽ വാർഡുകളും, മെഡിക്കൽ ഐ.സി.യുവുമാണ് പ്രവർത്തിക്കുക. 

നാലാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ, പ്രീ ഒ.പി. റൂമുകൾ, അനസ്തേഷ്യ റൂം, സർജിക്കൽ ഐ.സി.യു എന്നിവ ഉണ്ടായിരിക്കും. അഞ്ചാം നിലയിൽ എയർ ഹാൻഡിലിങ് യൂണിറ്റ്, സെന്റർ സ്‌റ്ററലൈസിങ് സർവീസ് ഡിപ്പാർട്ട്‌മെൻ്റ് എന്നിവ പ്രവർത്തിക്കും.

date