Skip to main content

*പയ്യംമ്പള്ളി- കൊയിലേരി റോഡ് പ്രവൃത്തിക്ക് 1.80 കോടി* 

 

 

പയ്യമ്പള്ളി-കൊയിലേരി റോഡ് നിര്‍മ്മാണത്തിന് 1.80 കോടി രൂപ അനുവദിച്ചു. പയ്യമ്പള്ളി മുതല്‍ കൊയിലേരി വരെയുള്ള 3.800 കിലോ മീറ്റര്‍ റോഡ് പ്രവൃത്തിക്ക് രണ്ട് കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. റോഡ് നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് തുക അധികമായി വന്നതിനാല്‍ ശേഷിക്കുന്ന പുതിയിടം-കൊയിലേരി വരെയുള്ള 1.600 കിലോ മീറ്റര്‍ റോഡ് പ്രവൃത്തിക്ക് തുക ആവശ്യപ്പെട്ട് ഒ.ആര്‍ കേളു എം.എല്‍.എ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് 1.80 കോടി രൂപ അധികമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. റോഡ് ഉയര്‍ത്തല്‍, അഴുക്ക് ചാല്‍ നിര്‍മ്മാണത്തിന് ഉള്‍പ്പെടെയാണ് ഫണ്ട് അനുവദിച്ചത്. പയ്യമ്പള്ളി-പുതിയിടം റോഡിന്റെ ടെണ്ടര്‍ നടപടികള്‍  പൂര്‍ത്തികരിച്ചതായി അധികൃതര്‍ അറിയിച്ചു. പയ്യമ്പള്ളി മുതല്‍ ദാസനക്കര-പുല്‍പ്പള്ളി വരെയുള്ള റോഡ് കിഫ്ബിയിലുള്‍പ്പെടുത്തി ആധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പനമരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ രാത്രി കാലങ്ങളില്‍ കര്‍ണാടകയിലേക്ക് പോകുന്നത് കൊയിലേരി പയ്യമ്പള്ളി റോഡ് മാര്‍ഗമാണ്. റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

date