Skip to main content

ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) അഭിമുഖം മാര്‍ച്ച് അഞ്ചിന്

2022 ഡിസംബര്‍ 31ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് 2nd എന്‍.സി.എ എസ്.ഐ.യു.സി നാടാര്‍ (കാറ്റഗറി നമ്പര്‍. 766/2022), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് 2nd എന്‍.സി.എ എസ്.സി (കാറ്റഗറി നമ്പര്‍. 769/2022), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് 5th എന്‍.സി.എ എസ്.സി (കാറ്റഗറി നമ്പര്‍.634/2022) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് അഞ്ചിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. അഭിമുഖ മെമ്മോ ഇതിനകം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഭിമുഖ മെമ്മോ, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ പ്രമാണങ്ങള്‍ എന്നിവയുമായി അന്നേദിവസം അഭിമുഖത്തിന് എത്തണമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസര്‍ അറിയിച്ചു.

date