Skip to main content

*പോളിയോ തുള്ളിമരുന്ന് നൽകിയത് 3,11,689 കുട്ടികൾക്ക്*

ജില്ല കൈവരിച്ചത് 70.01 ശതമാനം നേട്ടം

 

 

പൾസ് പോളിയോ ഇമ്യുണൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 3,11,689 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി.

ഇതിൽ  പേർ 1465 അതിഥി തൊഴിലാളികളുടെ കുട്ടികളാണ്. കണക്കുകൾ പ്രകാരം ജില്ലയിൽ അഞ്ചു  വയസ്സിൽ താഴെ 445201 കുട്ടികളാണുള്ളത്. 70.01 ശതമാനം നേട്ടമാണ് ജില്ല ഇത്തവണ  കൈവരിച്ചത്.

40 മൊബൈൽ ബൂത്തുകൾ, 66 ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ ഉൾപ്പെടെ 3781 ബൂത്തുകളാണ് ഇതിനായി ഒരുക്കിയത്. ഇതിൽ 50 ബൂത്തകൾ നൂറു ശതമാനവും

നേട്ടം കൈവരിച്ചു.

നിലവിൽ വാക്സിൻ നൽകാൻ സാധിക്കാത്തവർക്ക് കഴിയാത്ത മരുന്നു നൽകാൻ സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ എല്ലാ വീടുകളും സന്ദർശിച്ച് പോളിയോ വാക്സിൻ നൽകുന്നതാണ്. ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആസ്പത്രികൾ മുതലായ സ്ഥലങ്ങളിലെ ബൂത്തുകൾ ഇന്നും നാളെയും(മാർച്ച് 4, 5 തിയ്യതികളിൽ ) പ്രവർത്തിക്കും.

date