Skip to main content

സില്‍ക്ക്‌മേള തുടങ്ങി

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള സില്‍ക്ക്‌മേള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ തുടങ്ങി. മാര്‍ച്ച് 22 വരെയുള്ള മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപന്‍ നിര്‍വഹിച്ചു. പ്രിന്റഡ് സില്‍ക്ക്, പയ്യന്നൂര്‍ പട്ട്, ടെസര്‍ സില്‍ക്ക്, ജൂട്ട് സില്‍ക്ക് തുടങ്ങിയ സാരികളും റെഡിമെയ്ഡ് ഉത്പ്പന്നങ്ങളും വിവിധയിനം ഗ്രാമവ്യവസായ ഉത്പ്പന്നങ്ങളും ലഭിക്കും. തുണിത്തരങ്ങള്‍ക്ക് 20ശതമാനംവരെയാണ് റിബേറ്റ്. ഫോണ്‍:04742743587. .  

date