Skip to main content

വിവരശേഖരണം മാര്‍ച്ച് 6 മുതല്‍

പട്ടികജാതി ജനവിഭാഗങ്ങളുടെ സമഗ്രഉന്നമനവും സുസ്ഥിരവികസനവും ലക്ഷ്യമാക്കി വിവരശേഖരണം നടത്തും. ജില്ലാതലത്തില്‍ മാര്‍ച്ച് ആറിന് തുടക്കമാകും. എസ് സി പ്രൊമോട്ടര്‍മാര്‍, കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ എന്നിവരുടെ സേവനം വിനിയോഗിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് വിവരങ്ങള്‍ ക്രോഡീകരിക്കുക. വീടുകളിലെത്തിയാകും വിവരങ്ങള്‍ രേഖപ്പെടുത്തുക. സര്‍വേയ്ക്കുത്തുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -0474 2794996.

date