Skip to main content

എൻ എ ബി എച്ച് അംഗീകാരം ലഭിച്ച ആയുഷ് കേന്ദ്രങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മന്ത്രി വീണാ ജോർജ് നിർവഹിക്കും

*മാർച്ച് 5 ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ

ഉന്നത നിലവാര മാനദന്ധങ്ങൾ കണക്കിലെടുത്ത്  എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ 150 ആയുഷ് ഹെൽത്ത് വെൽനെസ്സ് സെന്ററുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ്  ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം  ചെയ്യും. ആയുഷ് ചികിത്സാ സ്ഥാപനങ്ങളെ കൂടുതൽ ജനോപകാരപ്രദമാക്കുവാൻ പ്രസ്തുത പ്രവർത്തി കാരണമാകും എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും ഘട്ടം ഘട്ടമായി NABH നിലവാരത്തിലേക്ക് ഉയർത്തും എന്നും ബഹുമാനപെട്ട മന്ത്രി അറിയിച്ചു. ഇതാദ്യമായാണ് ഇത്രയും കൂടുതൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഒരുമിച്ച് NABH പോലുള്ള ഒരു ഗുണനിലവാര അംഗീകാരം ലഭ്യമാകുന്നത്. മാർച്ച് 5 രാവിലെ 11 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

അഡ്വ. വി. കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  എ. പി.എം മുഹമ്മദ് ഹനീഷ് മുഖ്യ പ്രഭാഷണം നടത്തും.നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ  ഡയറക്ടർ ഡോ ഡി സജിത്ത് ബാബു സ്വാഗതമാശംസിക്കും.  ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളെ നേട്ടത്തിലേക്ക് നയിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ളവർക്കുള്ള അനുമോദന ചടങ്ങുംആയുഷിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ലേണിങ് മാനേജ്‌മെന്റ് സിസ്റ്റംആയുഷ് അവാർഡ്പ്രോക്യൂർമെന്റ് എന്നീ സോഫ്റ്റ്‌വെയറുകളുടെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും.

ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ  ഡോ  കെ എസ് പ്രിയഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ എം എൻ വിജയാംബികആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ടി ഡി ശ്രീകുമാർഹോമിയോപ്പതി വിദ്യാഭ്യാസ പി സി ഒ ഡോ.ഷീല എ എസ്നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഐ എസ് എം  ഡോസജി പി ആർഎന്നിവർ സന്നിഹിതരാകുന്ന ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ആർ.ജയനാരായണൻ നന്ദി രേഖപെടുത്തും.

പി.എൻ.എക്‌സ്1005/2024

date