Skip to main content

അറിയിപ്പുകൾ

 

അഭിമുഖം

ജില്ലയിലെ  ഹോമിയോപ്പതി വകുപ്പിൽ നഴ്‌സ് ഗ്രേഡ് II  (ഹോമിയോ)  (കാറ്റഗറി നം. 721/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യാഗാർത്ഥികൾക്കുള്ള അഭിമുഖത്തിന്റെ അവസാന ഘട്ടം മാർച്ച് ഏഴിന്  പി.എസ്.സി  ജില്ലാ ഓഫീസിൽ  നടത്തും.  ഉദ്യാഗാർത്ഥികൾക്ക് അവരുടെ  പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു  ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും സമയത്തും അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ  ടിക്കറ്റ് പ്രൊഫൈലിൽ  ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ   0495 2371971.

ഗതാഗതം നിരോധിച്ചു

പേരാമ്പ്ര ചെമ്പ്ര കൂരാച്ചുണ്ട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മാർച്ച് നാല്) മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചെമ്പ്ര ഭാഗത്ത് നിന്നും പേരാമ്പ്രയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ചെമ്പ്ര തനിയോട് - പൈതോത്ത് റോഡ് വഴി പോകണം.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കേരള സംസ്ഥന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ പ്രൊജക്ട് അസി. (ഡയറക്റ്റ്  ആൻഡ് ബൈ ട്രാൻസ്ഫർ  - കാറ്റഗറി നം. 495/2022 & 496/2022) തസ്തികയുടെ സാധ്യതാപട്ടികകൾ പി.എസ്. സി യുടെ വെബ്‌സൈറ്റിൽ  (www.keralapsc.gov.in) പ്രസിദ്ധീകരിച്ചതായി പി.എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. 

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ.ബ്രണ്ണൻ കോളേജിൽ  2023-24 വർഷത്തെ പി.ഡി അക്കൗണ്ടിൽ നിന്നും കോളേജിലെ തിൻ ക്ലയന്റ് സിസ്റ്റം കമ്പ്യൂട്ടർ ലാബിലെ എൻ കമ്പ്യൂട്ടിങ്ങ് ലൈസൻസ് പുതുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : മാർച്ച് 13 വൈകീട്ട് അഞ്ച് മണി. ഫോൺ : 0490 2346027.

തിയ്യതി നീട്ടി

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാടിലെ  കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 11 വരെ ദീർഘിപ്പിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കോഴ്‌സുകൾ ഓൺലൈനായോ, ഓഫ്‌ലൈനായോ നടത്തുതാണ്.  www.ihrd.ac.in ഫോൺ: 0495 2963244, 8547005025. 

സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം 

പേരാമ്പ്ര മിനി സിവിൽസ്റ്റേഷനിലെ കരിയർ ഡെവലപ്‌മെന്റ് സെന്ററിൽ മാർച്ച് 12 ന് രാവിലെ 11 മണിക്ക് കേന്ദ്ര സർവകലാശാലകളിലേക്കും, മറ്റ് പ്രമുഖ സർവകലാശാലകളിലേക്കുമുളള  പ്രവേശന പരീക്ഷയുടെ സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം നടത്തുന്നു. ഇപ്പോൾ പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാമെന്ന് പേരാമ്പ്ര സിഡിസി സെന്റർ മാനേജർ അറിയിച്ചു. ഫോൺ : 0496 2615500.

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് II (എച്ച്.ഡി.വി) (ബൈ ട്രാൻസ്ഫർ) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി)  (കാറ്റഗറി നം. 018/2021) തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശിപാർശ ചെയ്തതിനെ തുടർന്ന് റാങ്ക് പട്ടിക റദ്ദായതായി പിഎസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

അഭിമുഖം മാർച്ച് ഏഴിന്

സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ  എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് ഏഴിന്  രാവിലെ 10  മണിക്ക്  ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള  വെബ് ഡിസൈനർ, ഫ്‌ലർട്ടർ ഡൈവലപ്പർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയിൽസ് ആന്റ്  മാർക്കറ്റിംഗ്,  (യോഗ്യത - ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത), സെയിൽസ് എക്‌സിക്യൂട്ടീവ് (യോഗ്യത -പ്ലസ് ടു), പ്ലംബിംങ്ങ് സർവ്വീസ് ടെക്‌നിഷ്യൻ (യോഗ്യത - ഐ.ടി.ഐ/ഡിപ്ലോമ), ടീം ലീഡർ, ഷോറൂം സെയിൽസ്, സെയിൽസ് ഹെഡ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, സെയിൽസ് കോർഡിനേറ്റർ  (യോഗ്യത - ബിരുദം), ഓഫീസ് ബോയ്, ബില്ലിംഗ് എക്‌സിക്യൂട്ടീവ്  തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.  താൽപര്യമുളളവർ  ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണമെന്ന്  ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.  
 വിവരങ്ങൾക്ക് 0495 -2370176, calicutemployabilitycentre എന്ന facebook പേജ് സന്ദർശിക്കുക

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ അയിലൂരിലെ  കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ രജിസ്‌ട്രേഷൻ ഫീസും അനുബന്ധങ്ങളും സഹിതം മാർച്ച് 11 ന് വൈകീട്ട് നാല് മണിക്കകം ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ  അറിയിച്ചു. ഫോൺ : 8547005029, 9495069307.

date