Skip to main content

'അഴകേറും കേരളം'ശുചീകരണ യജ്ഞം: സിവില്‍ സ്റ്റേഷന്‍ ക്ലീനിങ് ഏഴിന്

സംസ്ഥാന സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘അഴകേറും കേരളം’ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള മലപ്പുറം സിവില്‍ സ്റ്റേഷന്‍ ക്ലീനിങ് ക്യാംപയിന്‍ മാര്‍ച്ച് ഏഴിന് നടക്കും.  മാര്‍ച്ച് ഏഴിന് രാവിലെ എട്ടു മുതല്‍ 10.30 വരെ നടക്കുന്ന യജ്ഞത്തില്‍ 50 സാമൂഹിക സന്നദ്ധസേന വളണ്ടിയര്‍മാരും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാരും വിവിധ സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരും പങ്കെടുക്കും. ഇതിനു മുന്നോടിയായി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ തോരണങ്ങളും ബാനറുകളും നീക്കം ചെയ്യും. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന തൊണ്ടിവാഹനങ്ങള്‍ നീക്കുന്നതിനുള്ള ലേല നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവയും ഉടന്‍ നീക്കം ചെയ്യും.
ഇതു സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബി ഷാജു, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആതിര, മലപ്പുറം നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

date