Skip to main content

ഭിന്നശേഷി സൗഹൃദ മലപ്പുറം; പരിശീലനം നൽകി

മലപ്പുറ ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നിർമ്മാണ ഏജൻസികൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. പൊതുയിടങ്ങൾ, കെട്ടിടങ്ങൾ, ടോയ്‌ലറ്റുകൾ എന്നിവ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ റിസോഴ്‌സ് പേഴ്‌സൺ ശൈലജ ക്ലാസെടുത്തു. സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

date