Skip to main content

ധീരവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനം അനിവാര്യം: ജസ്റ്റിസ് വി ജി. അരുൺ

 

ചുറ്റുപാടുമുള്ള കാര്യങ്ങളെക്കുറിച്ച് പൂർണമായ അറിവും ഭാവനയുമുള്ളവർക്കു മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. അതിന് സത്യസന്ധമായ മാധ്യമ പ്രവർത്തനം അനിവാര്യമാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ. കേരള മീഡിയ അക്കാദമി ഫെലോഷിപ്പുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധീരമായ മാധ്യമ പ്രവർത്തനം അസാധ്യമല്ല; എന്നാൽ ദുഷ്കരമായിരിക്കാം. ധൈര്യപൂർവമുള്ള പ്രവർത്തനമാണ് മാധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വിശ്വാസം കാത്തു സംരക്ഷിച്ച് ശരിയായ ദിശയിൽ ഉൾക്കാഴ്ചയോടെ മാധ്യമ പ്രവർത്തനം നടത്തുകയാണ് അഭികാമ്യം - ജസ്റ്റിസ് പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായി.

സൂക്ഷ്മ ഗവേഷക ഫെല്ലോഷിപ്പിന് അര്‍ഹരായ മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജെബി പോള്‍, ദേശാഭിമാനി സബ് എഡിറ്റര്‍. ടി. എസ്. അഖില്‍,  24ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടം, കൈരളി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രന്‍, മാതൃഭൂമി സബ് എഡിറ്റര്‍ നിലീന അത്തോളി, മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ ഷെബിന്‍ മെഹബൂബ് എ. പി., ദേശാഭിമാനി ഡല്‍ഹി റിപ്പോര്‍ട്ടര്‍ എം. പ്രശാന്ത്, ഫൈസല്‍ കെ. എ., മാധ്യമം , ന്യൂസ് 18 കേരളം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണ കുറുപ്പ് , ജനയുഗം സീനിയര്‍ റിപ്പോര്‍ട്ടര്‍ റിസിയ പി. ആര്‍,  ബിജു പരവത്ത് മാതൃഭൂമി,  സോഷ്യല്‍ മീഡിയ സീനിയര്‍ കോണ്‍ടെന്റ് റൈറ്റര്‍ അലീന മരിയ വര്‍ഗീസ്, കേരള ടുഡേ ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടര്‍ ബിലു അനിത് സെന്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ടര്‍ അജിത് കണ്ണന്‍, മലയാളം ന്യൂസ് ബ്യൂറോ ചീഫ് സി. റഹീം, വീക്ഷണം റിപ്പോര്‍ട്ടര്‍ എ. ആര്‍. ആനന്ദ്, മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ സുബൈര്‍. പി. സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനി അല്ഹാദി എസ്. എച്ച്., നഹീമ. പി. മാധ്യമം മംഗളം ബ്യൂറോ ചീഫ് ജി. ഹരി കൃഷ്ണന്‍ ജനം ടി. വി. ബ്യൂറോ ചീഫ് വിനോദ് കുമാര്‍ എം. കെ., കേരള കൗമുദി സ്‌പെഷ്യല്‍ കറസ്പോണ്ടന്റ് കെ. എന്‍. സുരേഷ് കുമാര്‍ എന്നിവര്‍ ഫെലോഷിപ്പ് ഏറ്റുവാങ്ങി.

മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്.സുഭാഷ്, പ്രൊഫ.കെ.വി.തോമസ്  എന്നിവര്‍ സംസാരിച്ചു.

പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് എട്ടാമത് എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗില്‍നിന്നും പ്രതിഭ സി, ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥി ദേവിപ്രിയ.സുരേഷ് എന്നിവര്‍ ഏറ്റുവാങ്ങി.

date