Skip to main content

ബാല സംരക്ഷണ സ്ഥാപനത്തിലെ ജീവനക്കാർക്ക് പരിശീലനം ആരംഭിച്ചു

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ബാലസംരക്ഷണ സ്ഥാപനങ്ങളിലെ വാർഡൻ/കെയർടേക്കർ/കൗൺസിലർ/സൈക്കോളജിസ്റ്റ് എന്നിവർക്കായി  ദ്വിദിന പരിശീലനം  ആരംഭിച്ചു. ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ പരിശീലന പരിപാടി ജില്ലാതല ഇൻസ്‌പെക്ഷൻ കമ്മിറ്റി ചെയർപേഴ്സണും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായ കെ. മണികണ്ഠൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി ആശാമോൾ അധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. രാജേഷ് കുമാർ ജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റാശ്ശേരി, പ്രൊട്ടക്ഷൻ ഓഫീസർ എ.കെ മുഹമ്മദ് സാലിഹ് സംസാരിച്ചു.
സ്ഥാപനങ്ങളിലെ കുട്ടികളെ പരിചരിക്കുമ്പോൾ സ്റ്റാഫിന്  ഉണ്ടായിരിക്കേണ്ട കഴിവുകൾ എന്തെല്ലാം,  കുട്ടികളുടെ മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ  ശ്രീനേഷ് എസ് അനിൽ ക്ലാസെടുത്തു. ബാല സംരക്ഷണ സ്ഥാപനത്തിന്റെ നടത്തിപ്പ്- ബാല നീതി നിയമത്തിന്റെ വെളിച്ചത്തിൽ, കുടുംബാന്തരീക്ഷത്തിൽ കുട്ടികൾ വളരേണ്ടതിന്റെ സാധ്യത, സ്ഥാപനേതര സംവിധാനങ്ങൾ എങ്ങനെ നടപ്പിലാക്കാം, സ്ഥാപനത്തിലെ കുട്ടികളുടെ  ഇൻഡിവിജ്വൽ  കെയർ പ്ലാൻ എങ്ങനെ തയ്യാറാക്കാം  എന്നീ  വിഷയങ്ങളിൽ  കെ.എം നിഷാദ് ക്ലാസെടുക്കും. ജില്ലയിലെ 38 സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ശിൽപശാലയിൽ പങ്കെടുത്തു. പരിശീലനം ഇന്ന് (മാർച്ച് അഞ്ച്)സമാപിക്കും.

date