Skip to main content

തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം

കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല നിർവഹണ ഉദ്യോഗസ്ഥരുടെയും യോഗം നാളെ (മാർച്ച് നാല്) രാവിലെ 10.30 ന് ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും. സഹകരണ -തുറമുഖ വകുപ്പു മന്ത്രി വി.എൻ വാസവൻ  ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണസമിതി ചെയർപേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരങ്ങൾ നേടിയ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് നടപ്പു സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതി നിർവഹണപുരോഗതി അവലോകനം ചെയ്യും

date