Skip to main content

തൊഴിലധിഷ്ഠിത പരിശീലനങ്ങൾ

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും. ഒരു ബാച്ചിൽ 25 പേർ. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 15 വിശദവിവരങ്ങൾക്ക്: 9496015002, 9496015051, www.reach.org.in.

പി.എൻ.എക്‌സ്. 1010/2024

 

date