Skip to main content

കൊച്ചി റിഫൈനറിയിൽ  സേഫ്റ്റി എക്സിബിഷൻ ബുധനാഴ്ച്ച മുതൽ മൂന്നു ദിവസം

പ്രവേശനം സൗജന്യം

ജോലിസ്ഥലങ്ങളിലും സമൂഹത്തിലും സുരക്ഷിതത്വം ഉറപ്പിക്കുന്നതിനായി ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ( മാർച്ച് 6) മുതൽ  വെള്ളിയാഴ്ച ( മാർച്ച് 8) വരെ സേഫ്റ്റി എക്സിബിഷൻ സംഘടിപ്പിക്കും. അമ്പലമേടിലെ ജ്വാലഗിരിയിലുള്ള കൊച്ചി റിഫൈനറി ഓഡിറ്റോറിയത്തിൽ (കുഴിക്കാട് ജംഗ്ഷന് സമീപം) ആണ് എക്സിബിഷൻ നടക്കുക. 

ബുധനാഴ്ച രാവിലെ 11 ന് ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ  എം.ശങ്കർ സേഫ്റ്റി എക്സിബിഷൻ ഉദ്ഘാടനം ചെയ്യും.

വ്യവസായ പ്രമുഖരും  നിർമ്മാതാക്കളും വിതരണക്കാരും അണിനിരക്കുന്ന മൂന്നുദിവസത്തെ എക്സിബിഷനിൽ നൂതന സുരക്ഷാ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്കും പ്രദർശനം വീക്ഷിക്കാൻ അവസരമുണ്ട്. പ്രവേശനം സൗജന്യം. 

സുരക്ഷാരംഗത്തെ പുതിയ സാങ്കേതികവിദ്യളെയും ഉപകരണങ്ങളെയും നേരിട്ട് അറിയുകയും ഈ മേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയും ചെയ്യാം.

date