Skip to main content

തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണോദ്ഘാടനം മാര്‍ച്ച് ഏഴിന്

മുകുന്ദപുരം താലൂക്കിലെ തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണോദ്ഘാടനം മാര്‍ച്ച് ഏഴിന് വൈകിട്ട് നാലിന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. വില്ലേജ് ഓഫീസിന് സമീപമുള്ള വിഎഫ്പിസികെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ കെ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനാകും. ടി എന്‍ പ്രതാപന്‍ എം പി മുഖ്യാതിഥിയാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റീന ഫ്രാന്‍സിസ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രുതി ശിവപ്രസാദ്, ദിനേശ് വെള്ളപ്പാടി, കെ.വി സുഭാഷ്, ഷീബ സുരേന്ദ്രന്‍, ഐശ്വര്യ അനീഷ്, ഡെപ്യൂട്ടി കലക്ടര്‍ ടി. മുരളി, റവന്യൂ ഡിവിഷന്‍ ഓഫീസര്‍ എം.കെ ഷാജി, മുകുന്ദപുരം തഹസില്‍ദാര്‍ സി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date