Skip to main content

സൗജന്യ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ്

കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്ന യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10.15 മുതല്‍ വൈകീട്ട് 3.15 വരെയാണ് പരിശീലനം. പ്രായപരിധി: 18 - 45 വയസ്. ഗവ. അംഗീകൃത  സര്‍ട്ടിഫിക്കേഷനോട് കൂടിയ ഈ കോഴ്‌സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ഓണ്‍ലൈനായി https://bit.ly/asapcspkkmyogainstructor ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 8590118698, 8089188155, 9947797719.

date