Skip to main content

ഭിന്നശേഷി അവകാശം നിയമങ്ങളും അനുബന്ധ സംവിധാനങ്ങളും : സെമിനാർ ബുധനാഴ്ച്ച്(മാർച്ച്‌ 6)

 

 

 ഭിന്നശേഷി അവകാശങ്ങളും നിയമങ്ങളും അനുബന്ധ സംവിധാനങ്ങളും എന്ന വിഷയത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ സെമിനാർ മാർച്ച് 6 ബുധനാഴ്ച നടക്കും. ആലുവ റൂറൽ എസ്.പി ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാർ രാവിലെ 10ന് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ജോഷി ജോൺ ഉദ്ഘാടനം ചെയ്യും. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സി.എം പ്രദീപ് അധ്യക്ഷത വഹിക്കും.

 

 രണ്ട് സെക്ഷനുകളിലായി നടക്കുന്ന പരിപാടിയിൽ ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളും ഭിന്നശേഷി സൗഹൃദ സമീപനവും എന്ന വിഷയത്തിൽ ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ. ദയ പാസ്കൽ സംസാരിക്കും. ഭിന്നശേഷി- പ്രാഥമിക നിർണയവും ഇടപെടലും എന്ന വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എം. എസ് രശ്മി സംസാരിക്കും. ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സംവാദ പ്രോജക്ട് കോഓഡിനേറ്റർ അഡ്വ. നിഹാരിക ഹേമരാജ് അവതരണം നടത്തും.

 

 ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ് ബ്യൂറോ ഡി.വൈ.എസ്.പി എം. എ അബ്ദുൽ റഹീം, ജില്ലാ സാമൂഹ്യ നീതി ഓഫീസർ വി. ജെ ബിനോയ്‌, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.വി സ്മിത തുടങ്ങിയവർ പങ്കെടുക്കും.

date