Skip to main content

പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്‌സ് പദ്ധതിയുമായി കില

ലോകബാങ്ക് വ്യത്യസ്ത അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ നടത്തുന്ന പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്‌സ് പദ്ധതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ കിലയില്‍ പുരോഗമിക്കുന്നു. റീബില്‍ഡ് കേരളയുടെ ഭാഗമായി കേരള സര്‍ക്കാര്‍, ലോകബാങ്ക്, എ എഫ് ഡി (ദി ഫ്രഞ്ച്  ഡെവലൊപ്‌മെന്റ്  ഏജന്‍സി), എ ഐ ഐ ബി (ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്) എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2021 മുതല്‍ 2026 കാലഘട്ടത്തിലേക്കായി ലോകബാങ്കുമായി സഹകരണ ഉടമ്പടിയും ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ലോകബാങ്ക് വ്യത്യസ്ത അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ഉറപ്പാക്കി നടത്തുന്ന പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്‌സ് പദ്ധതിയുടെ  പ്രധാന ഭാഗം നടപ്പിലാക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ്. ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ പുതുതായി തയ്യാറാക്കിയ പദ്ധതികളെ അവലംബിച്ച് ആസൂത്രണം ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്രാദേശിക കാലാവസ്ഥ, അപകടസാധ്യതാ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച കാലാവസ്ഥാ വ്യതിയാന പ്രാദേശിക കര്‍മ്മ പദ്ധതി, പുതുക്കിയ ദുരന്ത നിവാരണ പദ്ധതി എന്നിവയിലാണ് ആസൂത്രണം നടപ്പാക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് ആന്‍ഡ് ക്ലൈമറ്റ് ആക്ഷന്‍ ടൂള്‍ (ഡി സി എ ടി ) കില വികസിപ്പിച്ചു. 

ഡി സി എ ടി മാനദണ്ഡം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ പദ്ധതികള്‍ സ്വയം വിലയിരുത്തുകയും സ്‌കോറിംഗ് നല്കുകയും ചെയ്തു. അടുത്തഘട്ടമായ  പരസ്പര വിലയിരുത്തലില്‍ ഈ ഫലങ്ങളെ സംബന്ധിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം,  വിലയിരുത്തല്‍, സംയോജിത പദ്ധതികളുടെ സാദ്ധ്യത, നൂതനപദ്ധതികള്‍ എന്നിവയെ സംബന്ധിച്ച കൂടിയാലോചന നടന്നു. ഓരോ ക്ലസ്റ്ററിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരസ്പര വിലയിരുത്തല്‍  ഫെബ്രുവരി 20 മുതല്‍ 28 വരെ വിവിധയിടങ്ങളിലായി പൂര്‍ത്തികരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പദ്ധതി  ഉദ്യോഗസ്ഥര്‍ , ജൈവ വൈവിധ്യ , കാലാവസ്ഥാ വ്യതിയാന ദുരന്ത നിവാരണ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, എല്‍ എ പി സി സി, ഡി എം പ്ലാന്‍ എന്നിവ തയ്യാറാക്കിയ അംഗങ്ങള്‍ തുടങ്ങിവര്‍ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനെയും പ്രതിനിധീകരിച്ച് വിലയിരുത്തല്‍ പ്രക്രിയയില്‍ പങ്കെടുത്തു. പരസ്പര വിലയിരുത്തല്‍ പ്രക്രിയയുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കില  അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ മോനിഷ് ജോസിന്റെ നേതൃത്വത്തില്‍ മുളങ്കുന്നത്തുകാവ് കിലയില്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ കേരളത്തിന്റെ വികസന മാതൃകയുടെ മറ്റൊരു പൊന്‍തൂവല്‍കൂടിയാവുകയാണ് ഈ പ്രവര്‍ത്തനങ്ങള്‍. മാര്‍ച്ച് നാല്  മുതല്‍ ഏഴ് വരെ നടക്കുന്ന ശില്പശാലയില്‍ ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഡി സി എ ടി  കോര്‍ ടീം അംഗങ്ങള്‍, ജില്ല കോര്‍ഡിനേറ്റര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്മാര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

date