Skip to main content

പാരാത്തോട് - കുന്നേൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ പാരത്തോട് മുതൽ കുന്നേൽപടി വരെയുള്ള നവീകരിച്ച  റോഡ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജിൻസി ജോളി ഉദ്ഘാടനം ചെയ്തു.
 ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ പ്ലാൻഫണ്ട് ഉപയോഗിച്ച് മൂന്ന് മീറ്റർ വീതിയിൽ റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്താണ് നിർമ്മിച്ചിരിക്കുന്നത്. മഴക്കാലത്തിന് മുൻപ് റോഡ് ഉയർത്തണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ്  നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.  നായർ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക്  പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് , ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ  പ്രിയ അരുൺ,ബിനു സുരേഷ്, എ.ഡി.എസ്  സെക്രട്ടറി വത്സല കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.

date