Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ 2024- 25 സാമ്പത്തിക വർഷത്തേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, രാഷ്ട്രീയ ബാൽ സ്വസ്തിയ കാര്യക്രം,ജനനി ശിശു സുരക്ഷാ കാര്യക്രം,  ആരോഗ്യകിരണം, മെഡിസെപ്പ്  തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെടുന്നതും അല്ലാത്തതുമായ രോഗികളുടെ ആവശ്യത്തിലേക്ക് ആശുപത്രി ഫാർമസി സ്റ്റോറിലും ഗവ. അംഗീകൃത സ്ഥാപനമായ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിലും ,  എച്ച്. എൽ. എൽ ലഭ്യമല്ലാത്ത മെഡിക്കൽ  സർജിക്കൽ സാമഗ്രികൾ  വിതരണം നടത്തുന്നതിന് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ നഗരസഭയിൽ പ്രവർത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും  ടെൻഡറുകൾ ക്ഷണിച്ചു. 

ചെങ്ങന്നൂർ ജില്ല ആശുപത്രിയിലെത്തുന്ന  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്),രാഷ്ട്രീയ ബാൽ സ്വസ്തിയ കാര്യക്രം(ആർ.ബി.എസ്.കെ),ജനനി ശിശു സുരക്ഷാ കാര്യക്രം (ജെ.എസ്.എസ്.കെ)  ആരോഗ്യകിരണം (എസ്.കെ) , മെഡിസെപ്പ്  തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെട്ട രോഗികൾക്ക് 2024-25സാമ്പത്തിക വർഷത്തേക്ക്  ആശുപത്രിയിൽ ലഭ്യമല്ലാത്ത  ലാബ് ടെസ്റ്റുകൾ ചെയ്യുന്നതിന്  ചെങ്ങന്നൂർ നഗരസഭ പരിധിയിൽ ഉൾപ്പെട്ട അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. 

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ  2024-25 സാമ്പത്തിക വർഷത്തിൽ ലാബിലേക്ക്   ആവശ്യമായ ലാബ് റീ ഏജന്റുകൾ,കെമിക്കലുകൾ,ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ,മെഷീനിന് സിസ്റ്റം പാക്ക് റീ ഏജന്റുകൾ എന്നിവ  വിതരണം ചെയ്യുന്നതിന് വിതരണക്കാരായ  അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു.

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ  2024-25 സാമ്പത്തിക വർഷത്തിൽ ആവശ്യമുള്ള പ്രിന്റഡ് ഒ.പി ടിക്കറ്റുകൾ, പ്രിന്റഡ് രജിസ്റ്ററുകൾ, സർട്ടിഫിക്കറ്റുകൾ, ഫോമുകൾ, ബുക്ക് ലെറ്റുകൾ, രസീതുകൾ, കേസ് ഷീറ്റുകൾ  തുടങ്ങിയവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. 
ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ 2024- 25 സാമ്പത്തിക വർഷത്തേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, രാഷ്ട്രീയ ബാൽ സ്വസ്തിയ കാര്യക്രം, ജനനി ശിശു സുരക്ഷാ കാര്യക്രം, ആരോഗ്യകിരണം, മെഡിസെപ്പ്  തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെടുന്നതും അല്ലാത്തതുമായ രോഗികളുടെ ആവശ്യത്തിലേക്ക് ആശുപത്രി ഫാർമസി സ്റ്റോറിലും, ഗവ. അംഗീകൃത സ്ഥാപനമായ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിലും, ജൻ ഔഷധി, നീതി മെഡിക്കൽ സ്റ്റോറിലും ലഭ്യമല്ലാത്ത മരുന്നുകൾ  വിതരണം നടത്തുന്നതിന് ചെങ്ങന്നൂർ നഗരസഭ പരിധിയിലുള്ള അംഗീകൃത മരുന്നു വിതരണ സ്ഥാപനങ്ങളിൽ നിന്നും  മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു . 
മുകളിൽ പറഞ്ഞ ടെൻഡറുകൾ  മാർച്ച് 19 പകൽ 2 മണിക്ക്  മുൻപായി ജില്ലാ ആശുപത്രി ചെങ്ങന്നൂർ ആലപ്പുഴ ജില്ല 689121 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് ഫോൺ: 0479- 2999167.
 

date