Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ 2024- 25 സാമ്പത്തിക വർഷത്തേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, രാഷ്ട്രീയ ബാൽ സ്വസ്തിയ കാര്യക്രം,ജനനി ശിശു സുരക്ഷാ കാര്യക്രം,  ആരോഗ്യകിരണം, മെഡിസെപ്പ്  തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെടുന്നതും അല്ലാത്തതുമായ രോഗികളുടെ ആവശ്യത്തിലേക്ക് ആശുപത്രി ഫാർമസി സ്റ്റോറിലും ഗവ. അംഗീകൃത സ്ഥാപനമായ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിലും ,  ലഭ്യമല്ലാത്ത ഓർത്തോ ഇംപ്ലാന്റുകൾ  വിതരണം നടത്തുന്നതിന് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന  അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. 

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ  ലബോറട്ടറിയിൽ 2024-25 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ലാബ് കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് വിതരണക്കാരായ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്),രാഷ്ട്രീയ ബാൽ സ്വസ്തിയ കാര്യക്രം(ആർ.ബി.എസ്.കെ),ജനനി ശിശു സുരക്ഷാ കാര്യക്രം (ജെ.എസ്.എസ്.കെ) 
ആരോഗ്യകിരണം (എസ്.കെ) , മെഡിസെപ്പ്  തുടങ്ങിയ പദ്ധതികളിൽ  ഉൾപ്പെടുന്നതും, അല്ലാത്തതുമായ രോഗികളുടെ ആവശ്യത്തിലേക്ക്  ആശുപത്രിയിൽ  ലഭ്യമല്ലാത്ത  എം.ആർ.ഐ, സി.റ്റി,അൾട്രാസൗണ്ട് സ്‌കാനിംഗുകൾ ചെയ്തു കൊടുക്കുന്നതിന്  ചെങ്ങന്നൂർ നഗരസഭ പരിധിയിൽ ഉൾപ്പെട്ട അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. 
മുകളിൽ പറഞ്ഞ ടെൻഡറുകൾ മാർച്ച് 19 പകൽ 12 മണിക്ക് മുൻപായി ജില്ലാ ആശുപത്രി ചെങ്ങന്നൂർ ആലപ്പുഴ ജില്ല 689121 എന്നവിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് ഫോൺ: 0479- 2999167. 
 

date