Skip to main content

ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ വേണം : ജില്ല കളക്ടർ

ആലപ്പുഴ: കൃഷിയിടങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ജലസ്രോതസ്സുകളുടെ നിലവിലെ അവസ്ഥ പരിശോധിച്ച് പുനരുജ്ജീവിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ല കളക്ടർ ജോൺ വി. സാമുവൽ. വേനൽക്കാല പ്രതിരോധ മാർഗനിർദ്ദേശവും മുന്നൊരുക്കവും ചർച്ച ചെയ്യാനായി ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. 

കൊയ്ത് കാലത്തിന് ശേഷം വൈക്കോലിന് തീയിടുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പാടശേഖര സമിതികൾക്ക് കർശന നിർദ്ദേശം നൽകുവാൻ യോഗം തീരുമാനിച്ചു. ഭൂഗർഭജല വിനിയോഗം കൃഷിക്കായി ഉപയോഗിക്കുന്നത് കുറച്ച് കുടിവെള്ളത്തിന് മുൻഗണന നൽകുന്നതിനായി കർഷകരെ ബോധവൽക്കരിക്കും. അതോടൊപ്പം സൂര്യാഘാതം, സൂര്യാതപം, അത്യുഷ്ണം കാരണം ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ, ചൂടുകാരണം  വിവിധ വിളകൾക്കുണ്ടാകാനിടയുള്ള പ്രശ്നങ്ങൾ തുടങ്ങിയവ കർഷകരിലേക്ക് എത്തിക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വഴി വിപുലമായ ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തണമെന്നും ജലസേചനത്തിന് ഡ്രിപ്പ് പോലുള്ള മാർഗങ്ങൾ സ്വീകരിക്കാൻ പറ്റുന്ന കൃഷിയിടങ്ങളിൽ വേണ്ട സഹായങ്ങൾ ഇറിഗേഷൻ വകുപ്പ് ലഭ്യമാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
 

date