Skip to main content

ഡിജിറ്റൽ ലിറ്ററസി പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും ജില്ല സാക്ഷരതാ മിഷൻ, കൈറ്റ് കേരള, മരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റൽ ലിറ്ററസി പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും പി. പി ചിത്തരജ്ഞൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലായി കൈറ്റ് കേരളയുടെ  സഹായത്തോടെ നടത്തിയ ഡിജിറ്റൽ സർവേയിലൂടെ ഡിജിറ്റൽ നിരക്ഷരരായ 1236 പഠിതാക്കൾ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പ്രഖ്യാപനമാണ് നടന്നത്.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് സുവർണ്ണ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സംഗീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി ഒലീന സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി പ്രിയ മുതിർന്ന പഠിതാവിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ് പഞ്ചായത്ത് കോഡിനേറ്റർക്കുള്ള ഉപഹാര സമർപ്പണം നടത്തി.  ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷീല സുരേഷ്, എൻ.എസ് ശാരി മോൾ, പി.ജെ ഇമ്മാനുവൽ, ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ കൊച്ചു റാണി മാത്യു, 
 സാക്ഷരതാ മിഷൻ റീജണൽ കോ-ഓർഡിനേറ്റർ ടോജോ ജേക്കബ്, കൈറ്റ് ജില്ലാ കോ -ഓർഡിനേറ്റർ എം.വി സുനിൽകുമാർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ലേഖ മനോജ്,ഗ്രാമപഞ്ചായത്ത് അംഗം ഷാനു പ്രിയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖ തുടങ്ങിയവർ പങ്കെടുത്തു.
 

date