Skip to main content

നവീകരിച്ച ചേർത്തല മുട്ടം ഫിഷ് മാർക്കറ്റ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ: നവീകരിച്ച ചേർത്തല മുട്ടം ഫിഷ് മാർക്കറ്റിന്റെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി  പി.പ്രസാദ് നിർവഹിച്ചു.
മെച്ചപ്പെട്ട സ്ഥലത്തു നിന്ന് സാധനങ്ങൾ വാങ്ങാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽ നവീകരിച്ച ഫിഷ് മാർക്കറ്റ് വൃത്തിയായി സൂക്ഷിക്കണം. ആധുനിക കാലത്തിനനുസരിച്ച് എല്ലാ സംവിധാനങ്ങൾ മെച്ചപ്പെടണമെന്നും മന്ത്രി പറഞ്ഞു.
മുൻ എം.എൽ.എ  പി. തിലോത്തമന്റെ 2019 - 2020 വർഷത്തെ ആസ്ഥി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ ചെലവഴിച്ചാണ് ഫിഷ് മാർക്കറ്റിന്റെ നവീകരണം പൂർത്തിയാക്കിയത്. നഗരസഭാ ചെയർപേഴ്സൺ  ഷേർളി ഭാഗവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  വൈസ് ചെയർമാൻ ടി.എസ് അജയകുമാർ, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാരായ ശോഭാ ജോഷി, എ.എസ് സാബു, ഏലിക്കുട്ടി ജോൺ,  കൗൺസിലർ ജാക്സൺ മാത്യു, സെക്രട്ടറി ടി.കെ സുജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date