Skip to main content

*എം.എല്‍.എ ഫണ്ട് അനുവദിച്ചു*

 

 

ടി.സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടിലുള്‍പ്പെടുത്തി തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂളിലേക്ക് പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1,55,000 രൂപയും മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ വാട്ടര്‍പ്യൂരിഫയറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ 99, 520 രൂപയും കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ വാട്ടര്‍ പ്യൂരിഫയറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ 99, 120 രൂപയും പടിഞ്ഞാറത്തറ ചെമ്പകച്ചാല്‍ മെച്ചന റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് അഞ്ച് ലക്ഷം രൂപയും പടിഞ്ഞാറത്തറ യങ് ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.

date