Skip to main content
കല്ലുമല റെയിൽവേ മേൽപ്പാലം:  ഭൂമിയുടെ രേഖകൾ കൈമാറി നഷ്ടപരിഹാരമായി 10.69 കോടി രൂപ 

കല്ലുമല റെയിൽവേ മേൽപ്പാലം:  ഭൂമിയുടെ രേഖകൾ കൈമാറി നഷ്ടപരിഹാരമായി 10.69 കോടി രൂപ 

ആലപ്പുഴ : മാവേലിക്കര കല്ലുമല റെയിൽവേ മേൽപാലം നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന് കൈമാറി. ലവൽക്രോസിനു സമീപം നടന്ന ചടങ്ങിൽ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടർ പി. പി.ശാലിനി,  സ്ഥലം ഏറ്റെടുത്തതിന്റെ രേഖകൾ ആർ.ബി.ഡി.സി.കെ ഡപ്യൂട്ടി കലക്ടർ സാബു കെ. ഐസകിനു കൈമാറി.

36 പുരയിടങ്ങളും 6 പുറമ്പോക്ക് ഭൂമിയും ഉൾപ്പെടുന്ന 62.70 ആർസ് സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. പദ്ധതി പ്രദേശത്തെ 39 പേർക്കു നഷ്ടപരിഹാരമായി 10.69 കോടി രൂപ നൽകി. പദ്ധതി നടത്തിപ്പിനു 38.22 കോടി രൂപ കിഫ്ബിയിൽ അനുവദിച്ചിട്ടുണ്ടെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ പറഞ്ഞു.

എം.എസ്.അരുൺകുമാർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, മുൻ എം.എൽ.എ ആർ.രാജേഷ്, സി.പി.എം. ഏരിയ സെക്രട്ടറി ജി.അജയകുമാർ, എസ്.അനിരുദ്ധൻ, തുളസിദാസ്,സെൻസോമൻ തുടങ്ങിയവർ സന്നിഹിതരായി. ലാൻഡ് അക്വിസിഷൻ സ്‌പെഷൽ തഹസിൽദാർ കെ.ജി സുരേഷ്, ജൂനിയർ സൂപ്രണ്ട് സന്തോഷ്, മുൻ സ്‌പെഷൽ തഹസിൽദാർ എസ്.സിന്ധു, കവിത ഭരതൻ, എസ്. അനീഷ്‌കുമാർ, പ്രദീപ്, ശ്രീജിത്, റസീനബീവി, സെറീന, പ്രജീഷ്, ആർ.ബി.ഡി.സി.കെ ഡപ്യൂട്ടി തഹസിൽദാർ നൂറുളളഖാൻ, സീനിയർ മാനേജർ മുഹ്സിൻ ബക്കർ, പ്രോജക്ട് എൻജിനീയർ കൃഷ്ണദേവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

date