Skip to main content

*വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം*

 

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനയുടെ കീഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ ഏതൊരു സ്വയം തൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. നാല് ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തുക തിരിച്ചടക്കണം. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യമോ ഉദ്യോഗസ്ഥജാമ്യമോ നല്‍കണം. താത്പര്യമുള്ളവര്‍ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.

 

date