Skip to main content
അഴകോടെ കേരളം; കലക്ടറേറ്റിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

അഴകോടെ കേരളം; കലക്ടറേറ്റിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ലാ ഭരണകൂടവും സാമൂഹിക സന്നദ്ധ സേനയും ചേർന്ന് കളക്ടറേറ്റിൽ അഴകേറും കേരളം ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നിന്ന് 5000 കിലോ ജൈവ, അജൈവ മാലിന്യങൾ മുനിസിപ്പാലിറ്റിക്ക് കൈമാറി. സംസ്‌കരിക്കാൻ കഴിയുന്ന 2000 കിലോ ജൈവമാലിന്യം കളക്ടറേറ്റ് വളപ്പിലെ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ  സംസ്‌കരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി. പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ എസ്. വി ഉണ്ണികൃഷ്ണൻ നായർ, എഡിഎം വിനോദ് രാജ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കവിത, വാർഡ് കൗൺസിലർ സിമി ഷാഫി ഖാൻ, എച്ച്എസ് പ്രീത പ്രതാപൻ,  ശുചിത്വ മിഷൻ ജില്ല കോഡിനേറ്റർ കെ. ഇ വിനോദ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞ് ആശാൻ, വൈ. കെ.എഫ്. പി ഫെല്ലോ ശില്പ എസ് ബോസ്, സാമൂഹിക സന്നദ്ധ സേന പ്രവർത്തകർ,  സെന്റ് ജോസഫ്‌സ് കോളേജിലെ എൻ. സി.സി.
വോളണ്ടിയർമാർ, നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ വകുപ്പ് ജീവനക്കാർ, തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കേരള ഗവൺമെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ശുചീകരണത്തിൽ പങ്കാളികളായവർക്ക്  സംഭാരവും തണ്ണിമത്തൻ ജ്യൂസും നൽകി.

date