Skip to main content

സമഗ്ര പാലിയേറ്റീവ് പദ്ധതി; സന്നദ്ധ സംഘടനകൾക്ക് പരിശീലന സംഘടിപ്പിച്ചു 

ആലപ്പുഴ: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ സംഘടനകൾക്കുള്ള പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.
എല്ലാ പാലിയേറ്റീവ് രോഗികൾക്കും മികച്ച രോഗീപരിചരണവും ഡോക്ടറുടെ സേവനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ പാലിയേറ്റീവ് സംഘടനകളുടെയും സഹകരണം,  നിരന്തരമായ പരിശീലനം എന്നിവയിലൂടെ രോഗീപരിചരണത്തിനുള്ള വോളന്റിയർമാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകേണ്ടതുണ്ട്. രോഗി രജസിട്രേഷനും പാലിയേറ്റീവ് സംഘടനകളുടെ രജിസ്ട്രേഷനും പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാപഞ്ചായത്ത്.
ആലപ്പുഴ ജില്ലാപഞ്ചായത്തിൽ ചേർന്ന പരിശീലന പരിപാടിയിൽ ജില്ലാപഞ്ചായത്തംഗം അഡ്വ ആർ. റിയാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ജില്ലാപഞ്ചായത്ത് പദ്ധതി വിശദീകരിച്ചു. പാലിയേറ്റീവ് സംസ്ഥാന കോ-ഓർഡിനേറ്റർ മാത്യൂസ് നമ്പേലി വിഷയം അവതരിപ്പിച്ചു. എൻ.എച്ച്.എം. ജില്ലാ കോ-ഓർഡിനേറ്റർ ട്രീസ, ഡോ. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

date