Skip to main content

താത്ക്കാലിക നിയമനം

ആലപ്പുഴ: ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നടത്തുന്നു. യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയർ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായ ഉദ്യേഗാർത്ഥികൾ മാർച്ച് 11ന് രാവിലെ 11ന് സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സ്ഥാപനത്തിൽ  ഹാജരാകണം.

date