Skip to main content
HYGIENE KIT DISTRICT PANCHAYATH KANNUR

ശുചിത്വ കിറ്റ് വിതരണം ചെയ്തു

ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ഥിനികള്‍ക്കായി നടപ്പാക്കുന്ന ശുചിത്വ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. ജില്ലയിലെ 85 സ്‌കൂളുകളിലായി എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പട്ടിക വര്‍ഗ വിദ്യാര്‍ഥിനികള്‍ക്ക് പദ്ധതി വഴി ശുചിത്വ കിറ്റ് ലഭിക്കും. 1524 കിറ്റുകളാണ് വിതരണം ചെയ്യുക. കൂത്തുപറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി വി ഗിരിജ കിറ്റ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ടി സരള, അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, അംഗം കെ താഹിറ, ഐ ടി ഡി പി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ ബിന്ദു  എന്നിവര്‍ പങ്കെടുത്തു.

date