Skip to main content

എൻ്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

 

സംസ്ഥാന സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ എൻ്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെെലജ ടി.കെ അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ, പഞ്ചായത്തംഗം കെ ടി മൊയ്തീൻ എന്നിവർ സംസാരിച്ചു. എന്റർപ്രെെസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുമാരായ പ്രേംജിഷ്ണു, ജിതിൻ കുമാർ ടി.പി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. 56 പേർ പങ്കെടുത്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വിശ്വൻ കോറോത്ത് സ്വാഗതവും ചങ്ങരോത്ത് പഞ്ചായത്ത് എന്റർപ്രെെസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് അശ്വിൻ കെ.ആർ നന്ദിയും പറഞ്ഞു.

date