Skip to main content

വടകര റവന്യു ടവര്‍ നിർമാണത്തിന് കിഫ്ബിയുടെ അന്തിമാനുമതി ലഭിച്ചതായി കെ കെ രമ എംഎല്‍എ

 

വടകര താലൂക്കിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായ വടകര റവന്യു ടവറിന്റെ ഫണ്ട് പാസായതായി കെ കെ രമ എംഎല്‍എ അറിയിച്ചു. 26.4 കോടി രൂപയാണ് റവന്യു ടവറിനായി അനുവദിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് ഫണ്ട് പാസായത്. 2022 ഏപ്രില്‍ 21നാണ് റവന്യു മന്ത്രി കെ.രാജന്‍ റവന്യു ടവറിന്റെ ശിലാസ്ഥാപനം നടത്തിയത്. തുടര്‍ന്ന് നിരവധി തവണ കിഫ്ബി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ശിലാസ്ഥാപന സമയത്ത് 15 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക പറഞ്ഞിരുന്നത്. ഇപ്പോള്‍ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. 

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കേരള ഹൗസിങ്ങ് ബോര്‍ഡാണ് പ്രവൃത്തി നടത്തുന്നത്. ഫണ്ട് അനുവദിച്ചതോടെ ടെണ്ടർ നടപടികളുമായി ഹൗസിങ്ങ് ബോർഡ് വേഗത്തിൽ മുന്നോട്ടു പോയി പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് കരുതുന്നതായി കെ.കെ രമ എം.എല്‍.എ പറഞ്ഞു.

date