Skip to main content

അറിയിപ്പുകൾ

 

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ എൻസിസി/സൈനിക് വെൽഫെയർ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്‌സ് (എക്‌സ് സർവ്വീസ്‌മെൻ) (എസ്.ആർ  ഫോർ എസ് സി/എസ്.ടി) (കാറ്റഗറി നം. 541/2022) തസ്തികയുടെ സാധ്യത പട്ടിക പിഎസ് സി പ്രസിദ്ധീകരിച്ചു.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രോണിക്‌സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ )(കാറ്റഗറി നം. 766/2021) തസ്തികയുടെ സാധ്യത പട്ടിക  പിഎസ് സി പ്രസിദ്ധീകരിച്ചു.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം 

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയുടെ ഒരു ഒഴിവിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത-  എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽ സിവിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയ്യതി,  പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11 നു രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണം.  ഫോൺ : 0495 237701.

ശുദ്ധജല വിതരണം തടസ്സപ്പെടും

ആമ്പ്രമല ജലസംഭരണിയുടെ ഔട്ട്‌ലെറ്റ് വാൽവിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (മാർച്ച് ആറ്) കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പെരുവണ്ണാമൂഴി സബ് ഡിവിഷൻ, കോഴിക്കോട് അറിയിച്ചു. 

ടെണ്ടർ ക്ഷണിച്ചു

ഫീഷറീസ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ  ഓഫീസിലെ  അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബിലേക്ക്  ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ  ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 13 ന് ഉച്ച 12.30 മണി. ഫോൺ 0495 2383780.

date