Skip to main content
ബർണാഡ് ജംഗ്ഷൻ - കൃഷ്ണപിള്ള - നേതാജി റോഡ് പി .പി .ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ബർണാഡ് ജംഗ്ഷൻ - കൃഷ്ണപിള്ള - നേതാജി റോഡ് പി .പി .ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു

 

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ബർണാഡ് ജംഗ്ഷൻ - കൃഷ്ണപിള്ള - നേതാജി റോഡ് പി .പി .ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

നാഷണൽ ഹൈവേയിൽ നിന്നാരംഭിച്ച് കൃഷ്ണപിള്ള ജംഗ്ഷൻ എത്തി ആലപ്പുഴ തണ്ണീർമുക്കം റോഡ് നേതാജി ജംഗ്ഷനിൽ എത്തുന്ന റോഡാണ് 55 ലക്ഷം രൂപ മുടക്കി മികച്ച നിലവാരത്തിലേക്ക് ഉയർത്തിയത്. നേതാജി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ജി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി മഹിന്ദ്രൻ എന്നിവർ മുഖ്യതിഥികളായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, കെ.പി ഉല്ലാസ് , എം എസ് സന്തോഷ്, തിലകമ്മ വാസുദേവൻ, പിജി സുനിൽകുമാർ, സുജാതാ അശോകൻ, ബിന്ദു സതീശൻ, പി. രഘുനാഥ്, ആർ ജയസിംഹൻ, തുടങ്ങിയവർ പങ്കെടുത്തു.

date